You are currently viewing എറണാകുളം: മെട്രോ തൂണിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം

എറണാകുളം: മെട്രോ തൂണിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം

എറണാകുളം ചങ്ങമ്പുഴ പാർക്കിന് സമീപം മെട്രോ തൂണിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽ കൊല്ലം സ്വദേശിയായ യുവാവ് മരിച്ചു. കൊല്ലം അഞ്ചാലുംമൂട് പ്രാക്കുളം വെളിയിൽ വീട്ടിൽ പരേതനായ രാധാകൃഷ്ണന്റെയും രഞ്ജിനിയുടെയും മകൻ ആർ. കാർത്തിക് (26) ആണ് മരിച്ചത്.

ഇന്നലെ പുലർച്ചെ 4.15ഓടെയാണ് അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് മെട്രോ തൂണിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കാർത്തിക്കിനെ ഉടൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാവിലെ 8.45ഓടെ മരണം സംഭവിച്ചു.

എറണാകുളത്തെ സ്വകാര്യ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചുവരികയായിരുന്നു കാർത്തിക്.

സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് വീട്ടുവളപ്പിൽ നടക്കും.

.

Leave a Reply