You are currently viewing മന്ത്രി വി. ശിവൻകുട്ടിയുടെ അകമ്പടി വാഹനം അപകടത്തിൽപ്പെട്ടു

മന്ത്രി വി. ശിവൻകുട്ടിയുടെ അകമ്പടി വാഹനം അപകടത്തിൽപ്പെട്ടു

അടൂർ: വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ അകമ്പടി വാഹനം റോഡ് അപകടത്തിൽപ്പെട്ടു. അടൂരിലെ പരിപാടിയിൽ പങ്കെടുക്കാനായി പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്.
അടൂർ നെല്ലിക്കുന്ന് പ്രദേശത്തുവെച്ചാണ് അകമ്പടി വാഹനം അപകടത്തിൽപ്പെട്ടത്.

അപകടത്തിൽ വാഹനത്തിലുണ്ടായിരുന്ന മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി രാജീവ് ഉൾപ്പെടെ ചിലർക്കാണ് പരിക്കേറ്റിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
പരിക്കേറ്റവരെ ഉടൻ തന്നെ അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എല്ലാവരുടെയും പരിക്കുകൾ ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.

Leave a Reply