You are currently viewing പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങൾ എല്ലാം മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ: മന്ത്രി വി ശിവൻകുട്ടി

പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങൾ എല്ലാം മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ: മന്ത്രി വി ശിവൻകുട്ടി

കേരള നിയമസഭയിൽ പ്രതിപക്ഷം നടത്തുന്ന സമരം രാഷ്ട്രീയ തന്ത്രജ്ഞൻ ശ്രീ സുനിൽ കനഗോലു ആസൂത്രണം ചെയ്തതാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ആരോപിച്ചു. ഇന്ന് നടന്ന നിയമസഭാ സമ്മേളനത്തിനിടെയാണ് മന്ത്രിയുടെ പരാമർശം.

പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങൾ എല്ലാം മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ചാണെന്നും, സഭയ്ക്കുള്ളിൽ നടക്കുന്നത് വെറും നാടകമാണെന്നും ശിവൻകുട്ടി പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യമന്ത്രിയാകാൻ “പഠിക്കുകയാണ്” എന്ന ആരോപണവും മന്ത്രി ഉന്നയിച്ചു.

സഭയിൽ നടന്ന കാര്യങ്ങളെക്കുറിച്ച് കൂടുതൽ വിശദമായി പറഞ്ഞാൽ ചിലർക്കെങ്കിലും “തലയിൽ മുണ്ടിട്ട് നടക്കേണ്ടിവരും” എന്നും ശിവൻകുട്ടി മുന്നറിയിപ്പ് നൽകി. സർക്കാരിനെതിരായ ആരോപണങ്ങൾ ഉയർത്തി സഭയുടെ നടപടികൾ തടസ്സപ്പെടുത്തുകയാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യമെന്നുമാണ് മന്ത്രിയുടെ നിലപാട്.
ശബരിമല സ്വർണം മോഷണവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചതിന്റെ പശ്ചാത്തലത്തിലാണ് ശിവൻകുട്ടിയുടെ ശക്തമായ പ്രതികരണം ഉണ്ടായത്. മന്ത്രിയുടെ പരാമർശങ്ങൾ സഭയിൽ വാക്കുതർക്കത്തിനും പ്രതിഷേധത്തിനും ഇടയാക്കി.

Leave a Reply