
തിരുവനന്തപുരം: നടൻ മണിയൻപിള്ള രാജു ഉൾപ്പെട്ട കാർ അപകടവുമായി ബന്ധപ്പെട്ട് അപകടത്തിൽപ്പെട്ട യുവാക്കളുടെ ആരോപണങ്ങൾ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് നടൻ സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ്. യുവാക്കൾ ഉന്നയിക്കുന്ന ആരോപണങ്ങൾ പൂർണമായും അസത്യമാണെന്നും അവർ ഇര ചമയാൻ ശ്രമിക്കുകയാണെന്നും മാധവ് സുരേഷ് ആരോപിച്ചു.

ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു മാധവ് സുരേഷിന്റെ പ്രതികരണം. കള്ളം പറഞ്ഞതിനും ഒരാളെ കുഴപ്പത്തിൽ ചാടിക്കാൻ ശ്രമിച്ചതിന്റെ പേരിൽ യുവാക്കളുടെ മേൽ മാനനഷ്ടത്തിന് കേസ് എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തിനു ശേഷം പുറത്തുവന്ന സിസിടിവി ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടിയ മാധവ് സുരേഷ്, കാർ ഇൻഡിക്കേറ്റർ ഇട്ടുകൊണ്ട് പതുക്കെയാണ് റോഡിലേക്ക് പ്രവേശിച്ചതെന്ന് ദൃശ്യങ്ങളിൽ വ്യക്തമായി കാണുന്നുവെന്നും, ഇതോടെ യുവാക്കളുടെ ആരോപണം തള്ളിക്കളയപ്പെടുന്നതായും വ്യക്തമാക്കി.
വ്യാഴാഴ്ച രാത്രി തിരുവനന്തപുരം ട്രിവാൻഡ്രം ക്ലബ്ബിന് സമീപത്തുവച്ചാണ് അപകടം നടന്നത്. സംഭവത്തെ തുടർന്ന് മണിയൻപിള്ള രാജുവിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയെങ്കിലും പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. അപകടവുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.