You are currently viewing കർദിനാൾ ആൻറണി പൂല സിബിസിഐയുടെ പുതിയ അധ്യക്ഷൻ

കർദിനാൾ ആൻറണി പൂല സിബിസിഐയുടെ പുതിയ അധ്യക്ഷൻ

ബംഗളൂരു: ഹൈദരാബാദ് ആർച്ച് ബിഷപ്പ് കർദിനാൾ ആൻറണി പൂലയെ കാതലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ (സിബിസിഐ) പുതിയ അധ്യക്ഷനായി തിരഞ്ഞെടുത്തു. ബംഗളൂരുവിൽ നടന്ന സിബിസിഐയുടെ 37-ാമത് ജനറൽ ബോഡി യോഗത്തിലാണ് അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് നടന്നത്.

സിബിസിഐ അധ്യക്ഷസ്ഥാനത്തെത്തുന്ന ആദ്യ ദളിത് വിഭാഗത്തിലുള്ള വ്യക്തിയാണ് കർദിനാൾ ആൻറണി പൂല എന്നത് ശ്രദ്ധേയമാണ്. നിലവിലെ അധ്യക്ഷനും തൃശൂർ അതിരൂപത ആർച്ച് ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്ത് കാലാവധി പൂർത്തിയാക്കി ഈ മാസം പത്തോടെ സ്ഥാനമൊഴിയും.

ആന്ധ്രപ്രദേശിലെ കാർണൂർ സ്വദേശിയായ കർദിനാൾ ആൻറണി പൂല 2020 മുതൽ ഹൈദരാബാദ് ആർച്ച് ബിഷപ്പായി സേവനമനുഷ്ഠിച്ചു വരികയാണ്. 2022-ൽ ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ കർദിനാളായി ഉയർത്തി. ഇന്ത്യൻ കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ നിർണായകമായ ഒരു ഘട്ടമായാണ് ഈ തെരഞ്ഞെടുപ്പ് വിലയിരുത്തപ്പെടുന്നത്.

Leave a Reply