You are currently viewing വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാവ് പാറക്കെട്ടിൽ നിന്ന് കാൽ വഴുതി വീണ്  മരിച്ചു.

വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാവ് പാറക്കെട്ടിൽ നിന്ന് കാൽ വഴുതി വീണ് മരിച്ചു.

തൃശ്ശൂർ: വിനോദസഞ്ചാര കേന്ദ്രമായ കണ്ണാറ ഒരപ്പൻകെട്ട് വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാവ് പാറക്കെട്ടിൽ നിന്ന് കാൽ വഴുതി വീണ് മരണമടഞ്ഞു. ആൽപ്പാറ ശാന്തിനഗർ റോസ് ഗാർഡൻ, ചീരൻ വീട്ടിൽ അജി (42) ആണ് ദാരുണമായി മരിച്ചത്.

ഇന്ന് വൈകിട്ട് നാലുമണിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം. സുഹൃത്തുക്കളോടൊപ്പം ഒരപ്പൻകെട്ട് വെള്ളച്ചാട്ടത്തിലെത്തിയ അജി, വെള്ളച്ചാട്ടത്തിന് സമീപം കുളിക്കുന്നതിനിടെ പാറക്കെട്ടിൽ നിന്ന് കാൽ വഴുതി ആഴമുള്ള ഭാഗത്തേക്ക് വീഴുകയായിരുന്നു.

അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും തൃശ്ശൂരിൽ നിന്നുള്ള അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. അഗ്നിരക്ഷാസേനയുടെ സ്കൂബ ഡൈവിംഗ് സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ മണിക്കൂറുകളോളം നീണ്ട തിരച്ചിലിനൊടുവിൽ അജിയെ വെള്ളത്തിനടിയിൽ നിന്ന് കണ്ടെത്തി.

Leave a Reply