You are currently viewing മോഹൻലാൽ–പ്രിയദർശൻ കൂട്ടുകെട്ടിൽ   കെഎസ്ആർടിസിയ്ക്ക് ചരിത്രപരസ്യചിത്രം; ആദ്യപ്രകാശനം സ്പീക്കർ എ.എൻ. ഷംസീർ നിർവഹിച്ചു

മോഹൻലാൽ–പ്രിയദർശൻ കൂട്ടുകെട്ടിൽ കെഎസ്ആർടിസിയ്ക്ക് ചരിത്രപരസ്യചിത്രം; ആദ്യപ്രകാശനം സ്പീക്കർ എ.എൻ. ഷംസീർ നിർവഹിച്ചു

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയ്ക്ക് വേണ്ടി ഒരുക്കിയ പരസ്യചിത്രത്തിന്റെ ഉദ്ഘാടനവും ആദ്യപ്രകാശനവും ബഹു. നിയമസഭാ സ്പീക്കർ എഎൻ ഷംഷീർ നിർവഹിച്ചു. നടൻ മോഹൻലാൽ അഭിനയിക്കുകയും സംവിധായകൻ പ്രിയദർശൻ സംവിധാനം ചെയ്യുകയും ചെയ്ത ഈ പരസ്യചിത്രം പൊതുഗതാഗത രംഗത്ത് പുതിയ ചരിത്രം കുറിക്കുകയാണ്.

ഇന്ത്യയിൽ ആദ്യമായിട്ടാണ് ഒരു പൊതുഗതാഗത സംവിധാനത്തിനായി ഇത്തരമൊരു ലോകോത്തര പരസ്യചിത്രം നിർമ്മിക്കപ്പെടുന്നത്. കലാരംഗത്തെ പ്രമുഖരും സാങ്കേതിക വിദഗ്ധരും അണിനിരന്ന ഈ പ്രോജക്ട് കെ.എസ്.ആർ.ടി.സിയുടെ പുതിയ മുഖച്ഛായയും സേവനമികവും ജനങ്ങളിലേക്കെത്തിക്കുന്നതായിരിക്കും.

പരസ്യ ചിത്രത്തിൽ തന്റെ സിനിമാജീവിതം ആരംഭിക്കുന്നത് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന തന്റെ ആദ്യ സിനിമയിൽ അഭിനയിക്കാൻ തിരുവനന്തപുരത്തുനിന്ന് ആലപ്പുഴ നവോദയ സ്റ്റുഡിയോയിലേക്ക് കെഎസ്ആർടിസി ബസ്സിൽ നടത്തിയ യാത്രയെക്കുറിച്ച് അനുസ്മരിക്കുന്നുണ്ട്

ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ അധ്യക്ഷത വഹിച്ചു.
പരസ്യചിത്രം പുറത്തിറങ്ങിയതോടെ സാമൂഹിക മാധ്യമങ്ങളിൽ വലിയ പ്രതികരണമാണ് ലഭിക്കുന്നത്.

Leave a Reply