പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മാത്രമല്ല ഇന്ത്യൻ ജനാധിപത്യ സംവിധാനത്തെയും ലക്ഷ്യം വച്ചാണ് ശതകോടീശ്വരനായ നിക്ഷേപകൻ ജോർജ്ജ് പ്രവർത്തിക്കുന്നതെന്ന് ബിജെപി വെള്ളിയാഴ്ച ആരോപിച്ചു
ഇന്ത്യയ്ക്കെതിരെയാണ് ഈ യുദ്ധം നടക്കുന്നതെന്നും യുദ്ധത്തിനും ഇന്ത്യയുടെ താൽപ്പര്യങ്ങൾക്കും ഇടയിൽ നിൽക്കുന്നത് മോദിയാണെന്നും ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സോറോസ് ഇന്ത്യൻ ജനാധിപത്യത്തെ തകർക്കാൻ ആഗ്രഹിക്കുന്നുവെന്നും ഇന്ത്യയുടെ ഭരണം ” അവർ തിരഞ്ഞെടുത്ത” എതാനം ആളുകളെ കൊണ്ട് നടത്താൻ ആഗ്രഹിക്കുന്നുവെന്നും അവർ ആരോപിച്ചു.
ഇന്ത്യയിലുൾപ്പെടെ ജനാധിപത്യ സംവിധാനങ്ങളിൽ ഇടപെടാൻ അദ്ദേഹം ഒരു ബില്യൺ ഡോളറിന്റെ ഒരു ഫണ്ട് സൃഷ്ടിച്ചുട്ടുണ്ട്, അവർ അവകാശപ്പെട്ടു.
അദ്ദേഹത്തിന്റെ പരാമർശങ്ങളെ എല്ലാവരും ഒരേ സ്വരത്തിൽ അപലപിക്കണമെന്നും അവർ പറഞ്ഞു.
ഗൗതം അദാനിയുടെ ബിസിനസ്സുകളുമായി ബന്ധപ്പെട്ട വിവാദ കോലാഹലങ്ങൾ ഇന്ത്യയിലെ നിക്ഷേപ സുരക്ഷിതത്വത്തെക്കുറിച്ച് സംശയങ്ങൾ ഉയർത്തിയിട്ടുണ്ടെന്നും, രാജ്യത്ത് ജനാധിപത്യ പുനരുജ്ജീവനത്തിനുള്ള വാതിൽ തുറന്നേക്കുമെന്നും സോറോസ് പറഞ്ഞിരുന്നു. ഇതാണ് ബിജെപിയെ ചൊടിപ്പിച്ചത്