
കോട്ടയം ജില്ലയിലെ പാലാ വലവൂർ റോഡിൽ ഇന്ന് രാവിലെ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. പാലായിൽ നിന്ന് കൂത്താട്ടുകുളത്തേക്ക് പോയിരുന്ന ക്രിസ്തുരാജ് ബസാണ് അപകടത്തിൽപ്പെട്ടത്. പേണ്ടാനം വയൽ ഭാഗത്ത് രാവിലെ ഏകദേശം 5.45ഓടെയാണ് സംഭവം നടന്നത്.
പോക്കറ്റ് റോഡിൽ നിന്ന് അശ്രദ്ധമായി പ്രധാന റോഡിലേക്കിറങ്ങിയ മറ്റൊരു വാഹനത്തിൽ ഇടിക്കാതിരിക്കാൻ ഡ്രൈവർ വെട്ടിച്ചപ്പോഴാണ് ബസ് നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിഞ്ഞത്.

അപകടത്തിൽ ചില യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. സംഭവത്തെ തുടർന്ന് സ്ഥലത്ത് കുറച്ചുസമയം ഗതാഗത തടസ്സം നേരിട്ടു. പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.