You are currently viewing മലമൂങ്ങയെ വാഹനം ഇടിച്ച് ചത്ത നിലയിൽ കണ്ടെത്തി

മലമൂങ്ങയെ വാഹനം ഇടിച്ച് ചത്ത നിലയിൽ കണ്ടെത്തി

വണ്ടിപ്പെരിയാർ: മലമൂങ്ങയെ ദേശീയപാതയിൽ വാഹനം ഇടിച്ച് ചത്ത നിലയിൽ കണ്ടെത്തി. വണ്ടിപ്പെരിയാർ 62-ആം മൈൽ ഭാഗത്ത് ദേശീയപാതയിലാണ് സംഭവം നടന്നത്.

എലിയെ പിടിക്കാനായി റോഡിലേക്ക് ഇറങ്ങിയ മൂങ്ങയെ അതിവേഗത്തിൽ വന്ന വാഹനം ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ഇടിയുടെ ആഘാതത്തിൽ മൂങ്ങ സ്ഥലത്തുവെച്ച് തന്നെ ചത്തു.
സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ തന്നെ വനപാലകരെ വിവരം അറിയിച്ചു. തുടർന്ന് വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. പിന്നീട് മൂങ്ങയുടെ ജഡം ഏറ്റെടുത്ത് തുടർ നടപടികൾക്കായി കൊണ്ടുപോയതായി അധികൃതർ അറിയിച്ചു.
രാത്രികാലങ്ങളിൽ വന്യജീവികൾ ഭക്ഷണം തേടി റോഡിലേക്ക് ഇറങ്ങുന്ന സാഹചര്യം ഉണ്ടാകുന്നതിനാൽ ഈ ഭാഗത്ത് വാഹനങ്ങൾ സാവധാനത്തിൽ ഓടിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Leave a Reply