You are currently viewing ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ തിരുവനന്തപുരം–നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസിന് ഇന്നുമുതൽ സ്റ്റോപ്പ്

ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ തിരുവനന്തപുരം–നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസിന് ഇന്നുമുതൽ സ്റ്റോപ്പ്

ചെങ്ങന്നൂർ: 22653/54 തിരുവനന്തപുരം സെൻട്രൽ – ഹസ്രത്ത് നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ട്രെയിനിന് ഇന്നുമുതൽ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചതായി കൊടിക്കുന്നിൽ സുരേഷ്
എംപി അറിയിച്ചു.
ചെങ്ങന്നൂരിലെയും പരിസര പ്രദേശങ്ങളിലെയും യാത്രക്കാരുടെ ദീർഘകാല ആവശ്യമായിരുന്ന ഈ സ്റ്റോപ്പെന്ന് അദ്ദേഹം പറഞ്ഞു. വിഷയത്തിൽ റെയിൽവേ മന്ത്രിയുമായും മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായും നടത്തിയ നിരന്തര ഇടപെടലുകളുടെ ഫലമായാണ് തീരുമാനം ഉണ്ടായതെന്നും എംപി വ്യക്തമാക്കി.
പുതിയ സ്റ്റോപ്പ് അനുവദിച്ചതോടെ ചെങ്ങന്നൂർ മേഖലയിലെ യാത്രക്കാർക്ക് ഡൽഹിയിലേക്കും ഉത്തരേന്ത്യൻ നഗരങ്ങളിലേക്കുമുള്ള ദൂരയാത്രകൾക്ക് കൂടുതൽ സൗകര്യം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Leave a Reply