
ആലപ്പുഴ: സിവിൽ സർവിസ് പരീക്ഷയിൽ മികച്ച നേട്ടം കൈവരിച്ച് കുട്ടനാടിന് അഭിമാനമായി അലൻ സിബി. ചമ്പക്കുളം സ്വദേശിയായ അലൻ സിബി 289-ാം റാങ്ക് നേടിയാണ് ഈ വർഷത്തെ പരീക്ഷയിൽ ശ്രദ്ധേയമായ വിജയം നേടിയത്.

ചമ്പക്കുളം സ്വദേശികളായ റിട്ട. എയർഫോഴ്സ് ഓണററി ഫ്ലൈയിങ് ഓഫിസർ സിബി ജോസഫിന്റെയും അധ്യാപിക മെർലിയുടെയും മകനാണ് അലൻ. കഴിഞ്ഞ വർഷം ഐ.എ.എസ് ലക്ഷ്യമാക്കി പരീക്ഷയെഴുതിയെങ്കിലും അന്ന് ഐ.പി & ടി.എ.എഫ്.എസ് സേവനങ്ങളിലേക്കാണ് അവസരം ലഭിച്ചത്. തുടർന്ന് വീണ്ടും ശ്രമിച്ച അലൻ രണ്ടാം ശ്രമത്തിലാണ് ഇക്കുറി മികച്ച റാങ്ക് നേടിയത്.
അലന്റെ ഈ നേട്ടം നാട്ടുകാരിലും ബന്ധുക്കളിലും വലിയ സന്തോഷം സൃഷ്ടിച്ചിട്ടുണ്ട്. സഹോദരൻ ആൽബിൻ സിബി പ്ലസ് ടു വിദ്യാർത്ഥിയാണ്.
#കുട്ടനാട്ന്യൂസ്