You are currently viewing മാർച്ചിലെ കെഎസ്ഇബി ബില്ലിൽ ‘സർപ്രൈസ്’; ഫ്യൂവൽ സർചാർജിൽ ഉപഭോക്താക്കൾക്ക് കുറവ്

മാർച്ചിലെ കെഎസ്ഇബി ബില്ലിൽ ‘സർപ്രൈസ്’; ഫ്യൂവൽ സർചാർജിൽ ഉപഭോക്താക്കൾക്ക് കുറവ്

തിരുവനന്തപുരം: മാർച്ച് മാസത്തിൽ ലഭിക്കുന്ന കെഎസ്ഇബി വൈദ്യുതി ബില്ലിൽ ഉപഭോക്താക്കൾക്ക് ചെറിയൊരു ‘സർപ്രൈസ്’ ലഭിച്ചിരിക്കുകയാണ്. സാധാരണയായി ഫ്യൂവൽ സർചാർജ് ഇനത്തിൽ ഉപഭോക്താക്കൾ കെഎസ്ഇബിക്ക് അധിക തുക നൽകുന്നതാണ് പതിവ്. എന്നാൽ മാർച്ച് മാസത്തെ ബില്ലിൽ ഫ്യൂവൽ സർചാർജ് നെഗറ്റീവ് ആയി രേഖപ്പെടുത്തിയതിനാൽ ഉപഭോക്താക്കൾക്ക് ഈ ഇനത്തിൽ തുക കുറവ് ലഭിക്കുന്നു.

പ്രതിമാസ ബില്ലിംഗ് ലഭിക്കുന്ന ഉപഭോക്താക്കൾക്ക് ഉപയോഗിക്കുന്ന ഓരോ യൂണിറ്റ് വൈദ്യുതിക്കും നിശ്ചിത ടാരിഫിനേക്കാൾ 2 പൈസയുടെ കുറവ് ഫ്യൂവൽ സർചാർജ് ഇനത്തിൽ ലഭിക്കും. രണ്ട് മാസത്തിലൊരിക്കൽ ബിൽ ലഭിക്കുന്നവർക്കും ഓരോ യൂണിറ്റിനും 1 പൈസ വീതം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതോടെ എല്ലാ ഉപഭോക്താക്കൾക്കും ബില്ലിൽ ചെറിയതും വലുതുമായ കുറവ് പ്രതിഫലിക്കുന്നതായി അധികൃതർ അറിയിച്ചു. വൈദ്യുതി ഉപയോഗം കൂടുതലുള്ള ഉപഭോക്താക്കൾക്ക് ബില്ലിൽ താരതമ്യേന കൂടുതൽ തുക കുറവ് ലഭിച്ചതായി റിപ്പോർട്ടുകളുണ്ട്.

കഴിഞ്ഞ വർഷം ജനുവരിയിൽ ഫ്യൂവൽ സർചാർജ് 19 പൈസ ആയിരുന്നു. എന്നാൽ അത് ക്രമാതീതമായി കുറഞ്ഞ് മാർച്ച് മാസത്തിൽ മൈനസ് 2 പൈസയായി മാറിയിരിക്കുകയാണ്. ഇതോടെ കഴിഞ്ഞ വർഷം ജനുവരിയിൽ ഉണ്ടായിരുന്നതിനെ അപേക്ഷിച്ച് ഓരോ യൂണിറ്റ് വൈദ്യുതിക്കും 21 പൈസയുടെ കുറവ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു.

Leave a Reply