You are currently viewing കൊട്ടാരക്കരയിൽ സിനി കോംപ്ലക്‌സ് പദ്ധതി  നിർമ്മാണോദ്ഘാടനം ഇന്ന്

കൊട്ടാരക്കരയിൽ സിനി കോംപ്ലക്‌സ് പദ്ധതി നിർമ്മാണോദ്ഘാടനം ഇന്ന്

കൊട്ടാരക്കര: പ്രശസ്ത നാടക-ചലച്ചിത്ര പ്രവർത്തകരായ കൊട്ടാരക്കര ശ്രീധരൻ നായർ, ഭരത് മുരളി എന്നിവരുടെ പേരിൽ കൊട്ടാരക്കരയിൽ നിർമ്മിക്കുന്ന സിനി കോംപ്ലക്‌സ് പദ്ധതി നിർമ്മാണോദ്ഘാടനം ഇന്ന് (വ്യാഴാഴ്ച) വൈകിട്ട് 5.30ന് നടക്കും. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ധനമന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷത വഹിക്കും.

ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ മുഖ്യാതിഥിയായിരിക്കും. ചടങ്ങിൽ ശോഭ മോഹൻ, ഭരത് മുരളിയുടെ ഭാര്യ ഷൈലജ, എംപി കൊടിക്കുന്നിൽ സുരേഷ്, കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ കെ.മധു, മാനേജിങ് ഡയറക്ടർ പി.എസ്.പ്രിയദർശൻ എന്നിവർ പങ്കെടുക്കും.

കൊട്ടാരക്കര നെടുവത്തൂർ കിള്ളൂരിൽ സാംസ്കാരിക വകുപ്പിന് അനുവദിച്ച ഭൂമിയിലാണ് പദ്ധതി നടപ്പാക്കുന്നത്. ഏകദേശം 33.5 കോടി രൂപ ചെലവിലാണ് മൾട്ടിപ്ലക്സ് തിയറ്റർ സമുച്ചയം നിർമ്മിക്കുന്നത്. കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെൻ്റ് ഫണ്ട് ബോർഡ്, നവകേരളം പദ്ധതി എന്നിവയുടെ സാമ്പത്തിക സഹകരണത്തോടെ കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ ആണ് പദ്ധതി നടപ്പാക്കുന്നത്.

ആധുനിക സൗകര്യങ്ങളോടെ മൾട്ടിപ്ലക്സ് തിയറ്ററുകൾക്കൊപ്പം ഒരു മിനി ഓഡിറ്റോറിയവും സമുച്ചയത്തിൻ്റെ ഭാഗമായി നിർമ്മിക്കുമെന്ന് അധികൃതർ അറിയിച്ചു. പദ്ധതി പൂർത്തിയായാൽ കൊട്ടാരക്കര മേഖലയിലെ സിനിമാ-സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് വലിയ ഉണർവ് നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

Leave a Reply