You are currently viewing വീടിന് സമീപമുള്ള ജലാശയത്തിൽ വീണ് ഒന്നര വയസ്സുകാരൻ മരിച്ചു

വീടിന് സമീപമുള്ള ജലാശയത്തിൽ വീണ് ഒന്നര വയസ്സുകാരൻ മരിച്ചു

ആലപ്പുഴ: മണ്ണഞ്ചേരിയിൽ വീടിന് സമീപമുള്ള ജലാശയത്തിൽ വീണ് ഒന്നര വയസ്സുകാരൻ മരിച്ചു.മണ്ണഞ്ചേരി പഞ്ചായത്ത് അഞ്ചാം വാർഡിലെ കിഴക്കേ മഹല്ല് കേന്ദ്ര ജുമുഅ മസ്ജിദിന് സമീപം ചിറപ്പുറത്ത് അനസിന്റെ മകനാണ് മരിച്ചത്.

ഇന്ന് രാത്രിയോടെയാണ് സംഭവം ഉണ്ടായത്. വീടിനോട് ചേർന്നുള്ള വെള്ളക്കെട്ടിൽ കുഞ്ഞ് അബദ്ധത്തിൽ വീണതാണെന്നാണു പ്രാഥമിക വിവരം.

കുഞ്ഞിനെ ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുഞ്ഞിന്റെ അപ്രതീക്ഷിത മരണം പ്രദേശത്തെ മുഴുവൻ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

Leave a Reply