You are currently viewing നിയമസഭാ തിരഞ്ഞെടുപ്പ്: സിപിഎം ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു

നിയമസഭാ തിരഞ്ഞെടുപ്പ്: സിപിഎം ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു

വരാനിരിക്കുന്ന 2026 കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎം ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷമാണ് 81 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ പാർട്ടി പ്രഖ്യാപിച്ചത്.

കണ്ണൂർ ജില്ലയിലെ ധർമ്മടം മണ്ഡലത്തിൽ നിന്ന് മുഖ്യമന്ത്രിയായ പിണറായി വിജയൻ വീണ്ടും മത്സരിക്കും. കല്ല്യാശ്ശേരി മണ്ഡലത്തിൽ എം. വിജിൻ, അഴീക്കോട് മണ്ഡലത്തിൽ കെ.വി. സുമേഷ്, തലശ്ശേരി മണ്ഡലത്തിൽ കരായി രാജൻ, തളിപ്പറമ്പ് പി.കെ. ശ്യാമള എന്നിവരും സിപിഎം സ്ഥാനാർഥികളായി പ്രഖ്യാപിക്കപ്പെട്ടു.

അതേസമയം പുതുപ്പള്ളി, പാലക്കാട്, എറണാകുളം, തൃക്കാക്കര, വണ്ടൂർ, പെരിന്തൽമണ്ണ, തിരൂർ, കൊണ്ടോട്ടി എന്നിവ ഉൾപ്പെടെയുള്ള ചില പ്രധാന മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ പിന്നീട് പ്രഖ്യാപിക്കുമെന്ന് പാർട്ടി നേതൃത്വം അറിയിച്ചു.

മുന്നണി സഹകക്ഷികളുമായുള്ള സീറ്റ്‌ പങ്കിടൽ ചർച്ചകളും പ്രാദേശിക രാഷ്ട്രീയ സാഹചര്യങ്ങളും പരിഗണിച്ചാണ് ചില മണ്ഡലങ്ങളിൽ സ്ഥാനാർഥി പ്രഖ്യാപനം വൈകുന്നതെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കി.

സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പ്രധാന രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർഥി പട്ടിക പുറത്തിറക്കുകയും പ്രചാരണ പ്രവർത്തനങ്ങൾ ശക്തമാക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സിപിഎമ്മിന്റെ ആദ്യഘട്ട സ്ഥാനാർഥി പ്രഖ്യാപനം.

2026 കേരള നിയമസഭാ തിരഞ്ഞെടുപ്പിനായി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) പ്രഖ്യാപിച്ച പ്രധാന സ്ഥാനാർത്ഥികളുടെ ജില്ലാവാരി പട്ടിക താഴെ കൊടുക്കുന്നു. (സിപിഎം മത്സരിക്കുന്ന സീറ്റുകളിലെ പ്രധാന സ്ഥാനാർത്ഥികൾ)

സിപിഎം സ്ഥാനാർത്ഥി പട്ടിക ( ജില്ലാ അടിസ്ഥാനത്തിൽ)

കാസർഗോഡ്

തൃക്കരിപ്പൂർ – എം രാജഗോപാലൻ

ഉദുമ — സി എച്ച് കുഞ്ഞമ്പു

കണ്ണൂർ

ധർമ്മടം — പിണറായി വിജയൻ

പയ്യന്നൂർ – ടി.ഐ മധുസൂദനൻ

കല്ല്യാശ്ശേരി – എം വിജിൻ

തളിപ്പറമ്പ – പി കെ ശ്യാമള

അഴീക്കോട് – കെ വി സുമേഷ്

തലശ്ശേരി – കാരായി രാജൻ

മട്ടന്നൂർ – വി കെ സനോജ്

കോഴിക്കോട്

ബാലുശ്ശേരി – കെ എം സച്ചിൻ ദേവ്

തിരുവമ്പാടി – ലിൻ്റോ ജോസഫ്

കോഴിക്കോട് നോർത്ത് — തോട്ടത്തിൽ രവീന്ദ്രൻ

ബേപ്പൂർ – പി എ മുഹമ്മദ് റിയാസ്

വയനാട്

മാനന്തവാടി – ഒ ആർ കേളു

പാലക്കാട്

മലമ്പുഴ – എ പ്രഭാകരൻ

ആലത്തൂർ – കെ ഡി പ്രസന്നൻ

മലപ്പുറം

തവനൂർ – കെ ടി ജലീൽ

ആലപ്പുഴ

അമ്പലപ്പുഴ – എച്ച് സലാം

മാവേലിക്കര — എം എസ് അരുൺകുമാർ

കൊല്ലം

കൊല്ലം – എസ് ജയമോഹൻ

ഇരവിപുരം – എം നൗഷാദ്

കുണ്ടറ – എസ് എൽ സജി കുമാർ

പത്തനംതിട്ട

ആറന്മുള – വീണാ ജോർജ്ജ്

തിരുവനന്തപുരം

വർക്കല – വി ജോയ്

കഴക്കൂട്ടം – കടകംപള്ളി സുരേന്ദ്രൻ

നേമം – വി ശിവൻകുട്ടി

വാമനപുരം – ഡി കെ മുരളി

Leave a Reply