You are currently viewing ഡ്രോൺ ആക്രമണം: കേരളത്തിൽ നിന്ന് ദുബായിലേക്ക് പോയ രണ്ട് വിമാനങ്ങൾ തിരിച്ചുവന്നു

ഡ്രോൺ ആക്രമണം: കേരളത്തിൽ നിന്ന് ദുബായിലേക്ക് പോയ രണ്ട് വിമാനങ്ങൾ തിരിച്ചുവന്നു

കൊച്ചി/തിരുവനന്തപുരം: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഉണ്ടായ ഡ്രോൺ ആക്രമണത്തെ തുടർന്ന് കേരളത്തിൽ നിന്ന് ദുബായിലേക്ക് പോയ രണ്ട് വിമാനങ്ങൾ മധ്യേ തിരിച്ചുവന്നു. യാത്രക്കാരുമായി പോയ എമിറേറ്റ്സ് വിമാനങ്ങളാണ് സുരക്ഷാ മുൻകരുതലായി തിരിച്ചുവിട്ടത്.

തിങ്കളാഴ്ച പുലർച്ചെയാണ് ദുബായ് വിമാനത്താവളത്തിന് സമീപമുള്ള ഒരു ഇന്ധന ടാങ്കിൽ ഡ്രോൺ ഇടിച്ചതിനെ തുടർന്ന് തീപിടിത്തം ഉണ്ടായത്. ഇതിനെ തുടർന്ന് വിമാനത്താവളത്തിലെ വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെക്കുകയായിരുന്നു.

ഇതിനിടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുലർച്ചെ 4:30-ന് 325 യാത്രക്കാരുമായി പുറപ്പെട്ട എമിറേറ്റ്സ് വിമാനം രാവിലെ 8:30-ഓടെ കൊച്ചിയിൽ തിരിച്ചിറങ്ങി. . അതേസമയം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുലർച്ചെ 4:40-ന് 353 യാത്രക്കാരും 19 ജീവനക്കാരുമായി പുറപ്പെട്ട എമിറേറ്റ്സ് വിമാനം രാവിലെ 8:40-ഓടെ തിരുവനന്തപുരത്ത് തിരിച്ചിറങ്ങി

ഡ്രോൺ ആക്രമണത്തെ തുടർന്ന് ദുബായ് വിമാനത്താവളത്തിലെ പ്രവർത്തനം കുറച്ചുസമയം നിലച്ചതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വരുന്ന നിരവധി വിമാനങ്ങൾ തിരിച്ചുവിടുകയോ മറ്റിടങ്ങളിലേക്ക് മാറ്റുകയോ ചെയ്തു.

സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. തീപിടിത്തം പിന്നീട് നിയന്ത്രണ വിധേയമാക്കിയതായും സുരക്ഷാ പരിശോധനകൾക്ക് ശേഷം വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചതായും ബന്ധപ്പെട്ട അധികാരികൾ അറിയിച്ചു.

Leave a Reply