
കൊല്ലം: കൊല്ലം ജില്ലയിലെ പ്രമുഖ നേതാവും കെപിസിസി സെക്രട്ടറിയുമായ തൊടിയൂർ രാമചന്ദ്രൻ ബിജെപിയിൽ ചേർന്നു. സംസ്ഥാന ബിജെപി കാര്യാലയത്തിൽ നടന്ന ചടങ്ങിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഷാൾ അണിയിച്ച് അദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.

ഇതിനൊപ്പം സിപിഐ നേതാവും നാട്ടിക എംഎൽഎയുമായ സി സി മുകുന്ദനും ദേശീയ ജനാധിപത്യ സഖ്യമായ എൻഡിഎയിലേക്ക് ചേർന്നു. തൃശൂർ ജില്ലാ ബിജെപി ഓഫീസിലെത്തിയ അദ്ദേഹത്തെ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. ബി ഗോപാലകൃഷ്ണൻ, അഡ്വ. കെ കെ അനീഷ് കുമാർ, എൻഡിഎ വൈസ് ചെയർമാൻ എ എൻ രാധാകൃഷ്ണൻ എന്നിവർ ചേർന്ന് പാർട്ടിയിലേക്ക് സ്വീകരിച്ചു.
ഇരു നേതാക്കളുടെയും ബിജെപി പ്രവേശനം സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധേയമായ രാഷ്ട്രീയ നീക്കമായി വിലയിരുത്തപ്പെടുന്നു. പാർട്ടി നേതൃത്വവും പ്രവർത്തകരും നേതാക്കളെ സ്വാഗതം ചെയ്തു.