You are currently viewing സ്കൂട്ടറിന് പിന്നിൽ ലോറിയിടിച്ച് അപകടം; പരിക്കേറ്റ യുവതി മരിച്ചു

സ്കൂട്ടറിന് പിന്നിൽ ലോറിയിടിച്ച് അപകടം; പരിക്കേറ്റ യുവതി മരിച്ചു

കുന്നംകുളം: ചൂണ്ടൽ ജംഗ്ഷന് സമീപം സ്കൂട്ടറിന് പിന്നിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. വേലൂർ തലക്കോട്ടുകര സ്വദേശിനിയും പള്ളിക്കുളം വീട്ടിൽ മുഹമ്മദ് റാഫിയുടെ മകളുമായ ഫർസാന (20)യാണ് മരണപ്പെട്ടത്.

ഇന്നലെ ഉച്ചയ്ക്കായിരുന്നു അപകടം. കുന്നംകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി, ഫർസാന ഓടിച്ചിരുന്ന സ്കൂട്ടറിന് പിന്നിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഫർസാനയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്കൂട്ടറിന് പിന്നിൽ യാത്ര ചെയ്തിരുന്ന ബന്ധു ഫാത്തിമക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.

Leave a Reply