You are currently viewing ടിപ്പർ ലോറി മറിഞ്ഞ് അപകടം; രണ്ടുപേർക്ക് ഗുരുതര പരിക്ക്

ടിപ്പർ ലോറി മറിഞ്ഞ് അപകടം; രണ്ടുപേർക്ക് ഗുരുതര പരിക്ക്

വെഞ്ഞാറമൂട്: വെഞ്ഞാറമൂട് പാലംകോണം സമീപം ടിപ്പർ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു.

പ്രാഥമിക വിവരങ്ങൾ പ്രകാരം, കുന്നുകയറി പോകുന്നതിനിടെ ലോറി റോഡിൽ നിൽക്കുകയും. പിന്നീട് നിയന്ത്രണം വിട്ട് പിന്നോട്ട് നീങ്ങിയ ലോറി, പിന്നിൽ ഉണ്ടായിരുന്ന വാഹനങ്ങളിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. ഇതിൽ ഒരു ബൈക്ക് യാത്രക്കാരനും ഒരു കാറിലുണ്ടായിരുന്ന വ്യക്തിക്കും ഗുരുതരമായി പരിക്കേറ്റു.

അപകടം നടന്നതോടെ പ്രദേശത്ത് ആശങ്കാജനകമായ സാഹചര്യം ഉണ്ടായി. നാട്ടുകാർ ഉടൻ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. കാറിലുണ്ടായിരുന്ന ആളെ ഏറെ ശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്.

പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply