You are currently viewing ജോസഫ് വാഴക്കന് സീറ്റ് നിഷേധം : അച്ചടിച്ച ലക്ഷക്കണക്കിന് പോസ്റ്ററുകൾക്ക് പിന്നാലെ  സീറ്റ് നിഷേധം

ജോസഫ് വാഴക്കന് സീറ്റ് നിഷേധം : അച്ചടിച്ച ലക്ഷക്കണക്കിന് പോസ്റ്ററുകൾക്ക് പിന്നാലെ സീറ്റ് നിഷേധം

കോട്ടയം: ഏറ്റുമാനൂർ നിയമസഭ മണ്ഡലത്തിൽ സ്ഥാനാർഥിത്വം പ്രതീക്ഷിച്ച് പ്രചാരണത്തിനായി വലിയ തോതിൽ തയ്യാറെടുപ്പുകൾ നടത്തിയ മുതിർന്ന കോൺഗ്രസ് നേതാവ് ജോസഫ് വാഴക്കന് അവസാന നിമിഷം സീറ്റ് നിഷേധിച്ചതോടെ പാർട്ടിക്കുള്ളിൽ വിവാദം ശക്തമായി. ഏകദേശം ഒരു ലക്ഷത്തോളം പോസ്റ്ററുകളും 2500 ഫ്ലെക്സ് ബോർഡുകളും അച്ചടിച്ച ശേഷമാണ് സ്ഥാനാർഥി പട്ടികയിൽ തൻ്റെ പേരില്ലെന്ന് അറിഞ്ഞതെന്ന് വാഴക്കൻ പറഞ്ഞു.

പാർട്ടി നേതൃത്വത്തിന്റെ വാക്കാലുള്ള നിർദേശത്തെ അടിസ്ഥാനമാക്കി തന്നെയാണ് ഇത്തരത്തിൽ വൻതോതിൽ പ്രചാരണ സാമഗ്രികൾ തയ്യാറാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഏറ്റുമാനൂരിൽ മത്സരിക്കാനായി നേതൃത്വം നേരിട്ട് നിർദേശം നൽകിയതിനെ തുടർന്ന് വാഴക്കൻ മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും, യുഡിഎഫ് നേതൃയോഗം അടക്കം വിളിച്ചു ചേർക്കുകയും ചെയ്തിരുന്നു.
എന്നാൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയ ശേഷമാണ് അപ്രതീക്ഷിതമായി നാട്ടകം സുരേഷിനെ ഏറ്റുമാനൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. ഇതോടെ വാഴക്കൻ കടുത്ത അസന്തോഷത്തിലാണ്.
രമേശ് ചെന്നിത്തലയുടെ വിശ്വസ്തനായ വാഴക്കൻ തൻ്റെ അസന്തോഷം അനുയായികളുമായി പങ്കുവെച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Leave a Reply