
കുന്നത്തൂർ: എൽഡിഎഫ് സ്ഥാനാർത്ഥിയായ കോവൂർ കുഞ്ഞുമോൻ ശനിയാഴ്ച റിട്ടേണിംഗ് ഓഫീസറുടെ മുന്നിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

പ്രമുഖ ഇടത് നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു കുഞ്ഞുമോൻ നാമനിർദ്ദേശം സമർപ്പിക്കാൻ എത്തിയത്. സിപിഎം നേതാവായ ഡോ. പി. കെ. ഗോപൻ, കെ. ശിവസങ്കരൻ നായർ, ജി. ഗോപുകൃഷ്ണൻ, ടി. ആർ. ശങ്കരപ്പിള്ള, ഉഷാലയം ശിവരാജൻ എന്നിവരും സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു.
നാമനിർദ്ദേശം സമർപ്പിച്ചതോടെ കുന്നത്തൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണം കൂടുതൽ സജീവമാകുമെന്ന് വിലയിരുത്തപ്പെടുന്നു.