
കാഞ്ഞിരപ്പള്ളി: പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽഡിഎഫ്) സ്ഥാനാർഥിയായ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. കാഞ്ഞിരപ്പള്ളി തഹസിൽദാർ കൂടിയായ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ എൽ.ആർ. താജുദ്ദീൻ മുൻപാകെയാണ് പത്രിക സമർപ്പിച്ചത്.

സി.പി.ഐ.എം കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റി ഓഫീസിൽ നിന്ന് ആരംഭിച്ച പ്രകടനമായി പ്രവർത്തകരോടൊപ്പം എത്തിയായിരുന്നു സ്ഥാനാർഥിയുടെ നാമനിർദ്ദേശ സമർപ്പണം. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതാക്കളും പ്രവർത്തകരും വലിയ തോതിൽ പങ്കെടുത്തു.
സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ. രാജേഷ്, ഷെമിം മുഹമ്മദ്, വി.ജെ. കുര്യാക്കോസ്, ജോയി ജോർജ്, അഡ്വ. സാജൻ കുന്നത്ത്, രമ മോഹനൻ, സി.എസ്. സിജു, ഇ.കെ. മുജീബ്, ബിനോ ചാലക്കുഴി, ജോണിക്കുട്ടി മഠത്തിനകം, സോജൻ ആലക്കുളം, ജോളി മടുക്കക്കുഴി, തങ്കമ്മ ജോർജുകുട്ടി, ഡയസ് കോക്കാട്ട്, ഉണ്ണി രാജ, അബേഷ് അലോഷ്യസ്, അജ്മൽ മലയിൽ, അജ്മൽ ഖാൻ, തോമസ് ചെമ്മരപ്പള്ളി എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തകർ പ്രകടനമായി എത്തിയതും നാമനിർദ്ദേശ നടപടികൾക്ക് പിന്തുണ നൽകിയതും.
സ്ഥാനാർഥിയുടെ നാമനിർദ്ദേശ സമർപ്പണത്തോടെ പൂഞ്ഞാർ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് കൂടുതൽ ഉണർവ്വ് കൈവന്നിരിക്കുകയാണ്.