You are currently viewing രാജ്യത്തെ ഇന്ധന വില നിയന്ത്രിക്കാനുള്ള നീക്കമായി കേന്ദ്ര സർക്കാർ എക്സൈസ് നികുതി കുറച്ചു

രാജ്യത്തെ ഇന്ധന വില നിയന്ത്രിക്കാനുള്ള നീക്കമായി കേന്ദ്ര സർക്കാർ എക്സൈസ് നികുതി കുറച്ചു

പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെ തുടർന്ന് രാജ്യത്തെ ഇന്ധന വില നിയന്ത്രിക്കാനുള്ള നീക്കമായി കേന്ദ്ര സർക്കാർ എക്സൈസ് നികുതി കുറച്ചു. പെട്രോളിനും ഡീസലിനുമുള്ള നികുതികളിലാണ് ഇളവ് പ്രഖ്യാപിച്ചത്.

പെട്രോളിന് ലിറ്ററിന് ഉണ്ടായിരുന്ന 13 രൂപ നികുതി 3 രൂപയായി കുറച്ചതോടെ 10 രൂപയുടെ കുറവാണ് ഉണ്ടായത്. അതേസമയം, ഡീസലിന് ലിറ്ററിന് ഉണ്ടായിരുന്ന 10 രൂപ നികുതി പൂർണമായും ഒഴിവാക്കി.

ക്രൂഡോയിൽ വില കുത്തനെ ഉയരുന്ന പശ്ചാത്തലത്തിൽ ഇന്ധനവില വർധന നിയന്ത്രിക്കാനാണ് ഈ നടപടി. നിലവിൽ ക്രൂഡ് ഓയിലിന് ബാരലിന് 149 രൂപയോളം വിലയുള്ള സാഹചര്യത്തിൽ, എക്സൈസ് തീരുവ കുറച്ച് ഉപഭോക്താക്കൾക്ക് ആശ്വാസം നൽകാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമം.

Leave a Reply