You are currently viewing സോപാന സംഗീതജ്ഞൻ ഞെരളത്ത് ഹരിഗോവിന്ദൻ മുസ്ലിം ലീഗിൽ ചേർന്നു

സോപാന സംഗീതജ്ഞൻ ഞെരളത്ത് ഹരിഗോവിന്ദൻ മുസ്ലിം ലീഗിൽ ചേർന്നു

മലപ്പുറം: പ്രശസ്ത സോപാന സംഗീത കലാകാരനും ഞെരളത്ത് രാമപ്പൊതുവാളിന്റെ മകനുമായ ഞെരളത്ത് ഹരിഗോവിന്ദൻ മുസ്ലിം ലീഗിൽ അംഗത്വം സ്വീകരിച്ചു. പാണക്കാട് എത്തിയാണ് അദ്ദേഹം മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങളിൽ നിന്ന് അംഗത്വം ഏറ്റുവാങ്ങിയത്.

പാണക്കാട് സാദിഖലി തങ്ങളുടെ വിശ്വമാനവികതയിലുള്ള കാഴ്ചപ്പാടിൽ ആകർഷിതനായാണ് താൻ മുസ്ലിം ലീഗിലേക്ക് എത്തിയത് എന്ന് ഹരിഗോവിന്ദൻ പ്രതികരിച്ചു. അങ്ങാടിപ്പുറം ക്ഷേത്രത്തിൽ ഉണ്ടായ തീപിടിത്തത്തിനിടെ ആദ്യം സഹായത്തിന് എത്തിയവരിൽ ഒരാൾ സാദിഖലി തങ്ങൾ ആയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രശസ്ത സോപാന സംഗീതജ്ഞനായ ഞെരളത്ത് രാമപ്പൊതുവാളിന്റെ മകനായ ഹരിഗോവിന്ദന്റെ രാഷ്ട്രീയ പ്രവേശനം ശ്രദ്ധേയമായ മാറ്റമായി വിലയിരുത്തപ്പെടുന്നു. തിരഞ്ഞെടുപ്പ് കാലയളവിൽ ഈ നീക്കം രാഷ്ട്രീയ രംഗത്ത് കൂടുതൽ ചർച്ചകൾക്ക് വഴിയൊരുക്കുമെന്ന് വിലയിരുത്തുന്നു.

Leave a Reply