You are currently viewing പെരിയാറിന്റെ തീരത്ത് കടുവയുടെ സാന്നിധ്യം ആശങ്കയുണർത്തി

പെരിയാറിന്റെ തീരത്ത് കടുവയുടെ സാന്നിധ്യം ആശങ്കയുണർത്തി

എറണാകുളം ജില്ലയിൽ പെരിയാർ നദീതീരത്ത്, പാണിയേലിപോരിന് സമീപമുള്ള കൊച്ചുപുരയ്ക്കൽ കടവിന്റെ മറുവശത്താണ് കടുവയെ കണ്ടത്. ഇന്ന് രാവിലെ നാട്ടുകാരാണ് ആദ്യം കടുവയെ ശ്രദ്ധിച്ചത്.

കടുവ കാട്ടിൽ നിന്ന് പുറത്തേക്ക് എത്തുന്ന ദൃശ്യങ്ങൾ ചിലർ മൊബൈൽ ഫോണിൽ പകർത്തിയിട്ടുണ്ട്. നല്ല വലിപ്പവും ആരോഗ്യവും ഉള്ള കടുവയാണെന്ന് നാട്ടുകാർ പറയുന്നു. വനംവകുപ്പും സ്ഥലത്തെത്തി പരിശോധന നടത്തുന്നതിനിടെ കടുവയെ കണ്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്.

Leave a Reply