You are currently viewing കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു

കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു

കോട്ടയം: പാലായിൽ കുളത്തിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു. വണ്ടിപ്പെരിയാർ മ്ലാമല ചുണ്ടക്കട്ടിൽ സ്വദേശി അരുൺ (27) ആണ് മരിച്ചത്.

സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയതിനിടെ അരുൺ വെള്ളത്തിൽ മുങ്ങിപ്പോകുകയായിരുന്നു. ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം പാലാ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

സംസ്കാരം മ്ലാമലയിലെ വീട്ടുവളപ്പിൽ നടത്തും. പിതാവ് സി. എം. സോമൻ, മാതാവ് സഖി. സഹോദരി സോണ.

Leave a Reply