You are currently viewing ഇറാൻ ആക്രമണം: കുവൈത്തിൽ തമിഴ്നാട് സ്വദേശി കൊല്ലപ്പെട്ടു

ഇറാൻ ആക്രമണം: കുവൈത്തിൽ തമിഴ്നാട് സ്വദേശി കൊല്ലപ്പെട്ടു

ഗൾഫ് മേഖലയിലെ പുതിയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ കുവൈറ്റിൽ ജോലി ചെയ്തിരുന്ന തമിഴ്നാട് സ്വദേശി മരിച്ചു.രാമനാഥപുരം ജില്ലയിലെ കൊളത്തൂർ സ്വദേശിയായ സന്താന ശെൽവം (40) ആണ് കൊല്ലപ്പെട്ടത്.

സ്വകാര്യ കമ്പനിയിലെ കരാർ ജീവനക്കാരനായിരുന്ന ശെൽവം, ശുഐബയിലെ പ്ലാന്റിൽ ജോലി ചെയ്യുന്നതിനിടെയാണ് ദുരന്തമുണ്ടായത്. തിങ്കളാഴ്ച പുലർച്ചെയോടെ നടന്ന ആക്രമണസമയത്ത് അദ്ദേഹം രാത്രി ഡ്യൂട്ടിയിലായിരുന്നു.

ആക്രമണത്തിൽ പ്ലാന്റ് ഉൾപ്പെടെയുള്ള കെട്ടിടങ്ങൾക്കും നിർണായക അടിസ്ഥാന സൗകര്യങ്ങൾക്കും ഗുരുതരമായ കേടുപാടുകൾ സംഭവിച്ചതായി ജല-വൈദ്യുതി മന്ത്രാലയം അറിയിച്ചു. സംഭവത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Leave a Reply