You are currently viewing ദുബായ് തീരത്തിന് സമീപം ഓയിൽ ടാങ്കറിന് നേരെ ഡ്രോൺ ആക്രമണം; തീ നിയന്ത്രണത്തിൽ, ജീവനക്കാർ സുരക്ഷിതർ

ദുബായ് തീരത്തിന് സമീപം ഓയിൽ ടാങ്കറിന് നേരെ ഡ്രോൺ ആക്രമണം; തീ നിയന്ത്രണത്തിൽ, ജീവനക്കാർ സുരക്ഷിതർ

ദുബായ്: ദുബായ് തീരത്തിന് സമീപം സഞ്ചരിച്ചിരുന്ന ഒരു വൻ ഓയിൽ ടാങ്കറിന് നേരെ ഇറാനിയൻ ഡ്രോൺ ആക്രമണം നടന്നതായി റിപ്പോർട്ട്. ഇത് മേഖലയിൽ സംഘർഷ സാധ്യത ഉയർത്തുകയും ആഗോള ഇന്ധന വിതരണത്തിൽ പ്രതിസന്ധി സൃഷ്ടിക്കുമെന്ന ആശങ്കക്കും ഇടയാക്കി.

കുവൈത്ത് പതാകയേന്തിയ അൽ-സാൽമി എന്ന ടാങ്കർ, ഏകദേശം രണ്ട് മില്യൺ ബാരൽ ക്രൂഡ് ഓയിൽ വഹിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നാലെ കപ്പലിൽ തീപിടിത്തമുണ്ടായി. അടിയന്തര രക്ഷാപ്രവർത്തന സംഘം വേഗത്തിൽ ഇടപെട്ട് തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്,ദുബായ് അധികൃതർ അറിയിച്ചു:

കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരും സുരക്ഷിതരാണെന്നും ആരും പരിക്കേറ്റിട്ടില്ലെന്നുമാണ് വിവരം. ടാങ്കറിന് സംഭവിച്ച നാശനഷ്ടങ്ങളുടെ പൂർണ്ണ വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.

ഗൾഫ് മേഖല ആഗോള എണ്ണ ഗതാഗതത്തിനുള്ള പ്രധാന കേന്ദ്രമായതിനാൽ, ഈ സംഭവം അന്താരാഷ്ട്ര വിപണികളിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. സംഘർഷം കൂടുതൽ രൂക്ഷമായാൽ എണ്ണവിലയിലും പ്രധാന കടൽഗതാഗത പാതകളുടെ സുരക്ഷയിലും പ്രത്യാഘാതങ്ങൾ ഉണ്ടാകാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ആക്രമണത്തിന്റെ ഉറവിടവും സാഹചര്യങ്ങളും സംബന്ധിച്ച് അന്വേഷണം തുടരുകയാണ്. പ്രദേശത്തെ സാഹചര്യം അധികാരികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

Leave a Reply