You are currently viewing അരുണിന് പുതുജീവൻ: ഹൃദയം കോട്ടയം മെഡിക്കൽ കോളേജിൽ സമയബന്ധിതമായി എത്തിച്ചു, ശസ്ത്രക്രിയ പുരോഗമിക്കുന്നു

അരുണിന് പുതുജീവൻ: ഹൃദയം കോട്ടയം മെഡിക്കൽ കോളേജിൽ സമയബന്ധിതമായി എത്തിച്ചു, ശസ്ത്രക്രിയ പുരോഗമിക്കുന്നു

കോട്ടയം: ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി കാത്തിരുന്ന അരുണിന് പ്രതീക്ഷയായി ദാതാവിന്റെ ഹൃദയം സുരക്ഷിതമായി കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചു. കേരള സർക്കാരിന്റെ എയർ ആംബുലൻസ് ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ ലാൻഡ് ചെയ്തതോടെയാണ് നിർണായകമായ ദൗത്യത്തിന് തുടക്കമായത്.

അവിടെനിന്ന് ആശുപത്രിയിലേക്ക് ഹൃദയം റോഡ് മാർഗ്ഗം അതിവേഗം എത്തിക്കാൻ പോലീസ് കർശനമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. എം.സി റോഡിലൂടെ ഗ്രീൻ കോറിഡോർ സൃഷ്ടിച്ച് വാഹനങ്ങൾ തടസ്സമില്ലാതെ കടന്നുപോകാൻ വഴിയൊരുക്കി. പൊതുജനങ്ങളും ഇതിന് പിന്തുണ നൽകി, വഴിയൊഴിഞ്ഞ് അടിയന്തര വാഹനത്തിന് മുൻഗണന നൽകി.

ഇതിനാൽ ഡോക്ടർമാർ നിശ്ചയിച്ച സമയപരിധിക്കുള്ളിൽ തന്നെ ഹൃദയം ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചു. ഇപ്പോൾ അരുണിന്റെ ഹൃദയമാറ്റ ശസ്ത്രക്രിയ പുരോഗമിക്കുകയാണ്. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൃഷ്ണ ലാലിൻറെ ഹൃദയമാണ് അരുണിന് മാറ്റിവയ്ക്കുന്നത്

Leave a Reply