
കായണ്ണ: അമ്മയ്ക്കൊപ്പം അങ്കണവാടിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ മൂന്നര വയസുകാരൻ പിക്കപ്പ് വാഹനത്തിന്റെ ഇടിയേറ്റ് മരിച്ചു.കാപ്പുമ്മൽ ബബിലേഷിന്റെയും ദീഷ്ണയുടെയും ഏകമകനായ ആര്യനാണ് ദാരുണമായി മരിച്ചത്.

ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ കൂടത്താംപൊയിൽ അങ്കണവാടിക്ക് സമീപത്താണ് സംഭവം നടന്നത്. അങ്കണവാടിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ദൂരത്ത് നിന്ന് റിവേഴ്സ് എടുത്ത് വന്ന പിക്കപ്പ് വാഹനം കുട്ടിയെ ഇടിച്ച് കയറിയിറങ്ങുകയായിരുന്നു.
പേരാമ്പ്ര ധീര ഗ്യാസ് ഏജൻസിക്കായി ഗ്യാസ് വിതരണം നടത്തുന്ന പിക്കപ്പ് വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.