You are currently viewing സ്കൂളുകളിൽ ഉച്ച ഭക്ഷണം അടക്കമുള്ളവ നടപ്പിലാക്കുന്നത് കേന്ദ്ര ഫണ്ട് ഉപയോഗിച്ച്.. കള്ളം പറഞ്ഞ് മേനി നടിക്കുകയാണ് വി.ശിവൻകുട്ടി – വിവി രാജേഷ്

സ്കൂളുകളിൽ ഉച്ച ഭക്ഷണം അടക്കമുള്ളവ നടപ്പിലാക്കുന്നത് കേന്ദ്ര ഫണ്ട് ഉപയോഗിച്ച്.. കള്ളം പറഞ്ഞ് മേനി നടിക്കുകയാണ് വി.ശിവൻകുട്ടി – വിവി രാജേഷ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഉച്ചഭക്ഷണ പദ്ധതി ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ കേന്ദ്ര സർക്കാർ ഫണ്ടുകൾ ഉപയോഗിച്ചാണ് നടപ്പിലാക്കുന്നതെന്ന് തിരുവനന്തപുരം കോർപ്പറേഷൻ മേയർ വിവി രാജേഷ് പറഞ്ഞു. സ്കൂൾ പദ്ധതികൾക്കായി കേന്ദ്ര സർക്കാർ 1173.59 കോടി രൂപ അനുവദിച്ചതാണെന്നും, ഇതിൻറെ പേരിൽ വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി മേനി നടിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

കോർപ്പറേഷനുകൾ, പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾക്ക് ലഭിക്കേണ്ട അവസാന ഗഡു വിഹിതം ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.അതേസമയം, പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട ഈ ഗ്രാൻഡ് ഗ്രാൻഡ് തുക ഇതുവരെ ഒരൊറ്റ സ്കൂളിലും വിതരണം ചെയ്തിട്ടില്ലെന്നും മേയർ പറഞ്ഞു ഈ തുക മറ്റ് കാറ്റഗറി വിഭാഗങ്ങളിലേക്ക് മാറ്റിയതായി മേയർ ആരോപിച്ചു.

വിദ്യാഭ്യാസ വകുപ്പ് സ്കൂൾ കുട്ടികളെ വഞ്ചിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും, അർഹമായ ആനുകൂല്യങ്ങൾ വിദ്യാർത്ഥികൾക്ക് ലഭിക്കാത്തത് ആശങ്കാജനകമാണെന്നും മേയർ വിമർശിച്ചു.

തൻറെ ആരോപണങ്ങൾക്കൊന്നും ഇതുവരെയും വിദ്യാഭ്യാസ മന്ത്രിയുടെ ഭാഗത്തുനിന്ന് മറുപടി ലഭിച്ചിട്ടില്ലെന്നും മേയർ കൂട്ടിച്ചേർത്തു

Leave a Reply