
തിരുവനന്തപുരം: ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വൻവിജയം നേടുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി പ്രവചിച്ചു. ഇന്ന് വൈകുന്നേരം ആറുമണിയോടെ പിണറായി വിജയൻ നേതൃത്വം നൽകുന്ന എൽഡിഎഫ് സർക്കാരിന്റെ ഭരണകാലം അവസാനിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കഴിഞ്ഞ പത്ത് വർഷമായി നടപ്പിലാക്കിയ ജനവിരുദ്ധ നയങ്ങൾക്ക് സംസ്ഥാനത്തെ വോട്ടർമാർ ശക്തമായ മറുപടി നൽകുമെന്ന് ആന്റണി പറഞ്ഞു. പ്രചാരണത്തിന്റെ തുടക്കത്തിൽ തന്നെ പ്രകടമായ ഭരണവിരുദ്ധ വികാരം വോട്ടെടുപ്പിന്റെ അവസാനഘട്ടത്തിൽ ശക്തമായ ജനരോഷമായി ഉയർന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2001-ൽ യുഡിഎഫ് നേടിയ വിജയത്തെക്കാൾ വലുതായ വിജയം ഇത്തവണ മുന്നണിയെ കാത്തിരിക്കുകയാണെന്നും ആന്റണി കൂട്ടിച്ചേർത്തു.