You are currently viewing പാങ്ങോട്: ബൈക്കിടിച്ച് 4 വയസ്സുകാരിക്ക് ദാരുണാന്ത്യം

പാങ്ങോട്: ബൈക്കിടിച്ച് 4 വയസ്സുകാരിക്ക് ദാരുണാന്ത്യം

പാങ്ങോട്: മാതാവിനൊപ്പം വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയെത്തിയ നാലുവയസ്സുകാരി അമിതവേഗത്തിൽ എത്തിയ ബൈക്കിടിച്ച് മരിച്ചു. പാങ്ങോട് കൊച്ചാലുംമൂട് ഷെഫീക്ക് മൻസിലിൽ മുഹമ്മദ് ഷെഹീറിൻ്റെയും അമാനയുടെയും മകൾ സന മെഹ്‌റിൻ ആണ് മരിച്ചത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. ഉമ്മയോടൊപ്പം വിവാഹത്തിൽ പങ്കെടുത്ത ശേഷം ഓട്ടോറിക്ഷയിൽ വീടിന് മുന്നിൽ ഇറങ്ങിയ സന, റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അമിതവേഗത്തിൽ എത്തിയ ബൈക്ക് ഇടിച്ച് തെറിപ്പിച്ചത്.

ഗുരുതരമായി പരിക്കേറ്റ സനയെ ഉടൻ തിരുവനന്തപുരം സ്വദേശിയായ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച മരണപ്പെടുകയായിരുന്നു.

ഒരു ആഴ്ച മുമ്പ് മാത്രമാണ് ഷെഹീറും കുടുംബവും പുതിയ വീടിന്റെ പാലുകാച്ചൽ കഴിഞ്ഞ് അവിടെ താമസം ആരംഭിച്ചത്. പുതിയ വീടിന്റെ സന്തോഷം അവസാനിക്കുന്നതിന് മുൻപേ എത്തിയ ഈ ദുരന്തം കുടുംബത്തെ തകർത്തിരിക്കുകയാണ്

പാങ്ങോട് ഗവൺമെന്റ് എൽ.പി സ്കൂളിലെ എൽ.കെ.ജി വിദ്യാർത്ഥിനിയായിരുന്നു സന. നടപടികൾക്ക് ശേഷം ശനിയാഴ്ച കൊച്ചാലുംമൂട് മസ്ജിദിൽ കബറടക്കം നടത്തും.

Leave a Reply