You are currently viewing ആംബുലൻസ് അപകടത്തിൽപ്പെട്ടു; ഡ്രൈവർക്ക് പരിക്ക്

ആംബുലൻസ് അപകടത്തിൽപ്പെട്ടു; ഡ്രൈവർക്ക് പരിക്ക്

കൊല്ലം: പോരുവഴി ഇടയ്ക്കാട്ടിൽ രോഗിയുമായി പോകുന്നതിനിടെ ആംബുലൻസ് ടോറസ് ലോറിയിൽ ഇടിച്ചു കയറി അപകടം. പോരുവഴി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്.

അപകടത്തിൽ ആംബുലൻസ് ഡ്രൈവർ റഹീമിന് പരിക്കേറ്റു. അപകടസമയത്ത് ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയെയും ഡ്രൈവറെയും സമീപത്തെ ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

Leave a Reply