You are currently viewing തൃശൂർ വെടിക്കെട്ട് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് ₹2 ലക്ഷം, പരിക്കേറ്റവർക്ക് ₹50,000 ധനസഹായം പ്രഖ്യാപിച്ച്  നരേന്ദ്ര മോദി

തൃശൂർ വെടിക്കെട്ട് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് ₹2 ലക്ഷം, പരിക്കേറ്റവർക്ക് ₹50,000 ധനസഹായം പ്രഖ്യാപിച്ച് നരേന്ദ്ര മോദി

തൃശ്ശൂർ: തൃശൂരിലെ വെടിക്കെട്ട് പുരയിലുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ധനസഹായം പ്രഖ്യാപിച്ചു. ദുരന്തത്തിൽ മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപ വീതവും, പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പിഎം നാഷണൽ റിലീഫ് ഫണ്ടിൽ നിന്നാണ് ഈ സഹായം അനുവദിക്കുന്നത്.

ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി, മരിച്ചവരുടെ കുടുംബങ്ങളോട് അനുശോചനം അറിയിച്ചു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

അതേസമയം, വെടിക്കെട്ട് കേന്ദ്രത്തിൽ ഉണ്ടായ സ്ഫോടനത്തിൽ മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നാണ് സൂചന. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റ നിലയിൽ ചികിത്സ തുടരുകയാണ്.

Leave a Reply