You are currently viewing ആലപ്പുഴ ഹരിപ്പാട് സ്വദേശിയായ എഞ്ചിനിയറിംഗ് വിദ്യാർത്ഥിയെ കളമശേരിയിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

ആലപ്പുഴ ഹരിപ്പാട് സ്വദേശിയായ എഞ്ചിനിയറിംഗ് വിദ്യാർത്ഥിയെ കളമശേരിയിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

കൊച്ചി സർവകലാശാല സ്കൂൾ ഓഫ് എൻജിനിയറിങിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗം ആറാം സെമസ്റ്റർ വിദ്യാർത്ഥിയായ കുമാരപുരം താമല്ലക്കൽ സ്വദേശി പുത്തൻ കാരിയിൽ കിഴക്കേതിൽ വീട്ടിൽ ഡി. ധനുഷ് (21) ആണ് ബുധനാഴ്ച വൈകിട്ട് അഞ്ചോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

സെമസ്റ്റർ പരീക്ഷയ്ക്ക് ഹാജർകുറവ് സംബന്ധിച്ച സർട്ടിഫിക്കറ്റ് ബുധനാഴ്ചയ്ക്കകം സമർപ്പിക്കേണ്ടതുണ്ടായിരുന്നു. സമയമായിട്ടും ധനുഷിനെ കാണാതിരുന്നതിനെ തുടർന്ന് അധ്യാപിക ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് സഹപാഠിയിലൂടെ അന്വേഷിച്ചപ്പോഴാണ് വാടകയ്ക്ക് താമസിച്ചിരുന്ന സ്വകാര്യ കെട്ടിടത്തിലെ മുറിയിൽ, വാതിൽ ഉള്ളിൽ നിന്ന് പൂട്ടിയ നിലയിൽ ജനൽ ഗ്രില്ലിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്.

സംഭവത്തിൽ കളമശേരി പൊലീസ് അന്വേഷണം ആരംഭിച്ചു.
അച്ഛൻ: ദിലീപ്.
അമ്മ: പ്രിൻസി.
സഹോദരൻ: ധീരജ്.

Leave a Reply