
തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥിയായ നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ച് നാളെ (2026 ഏപ്രിൽ 28, ചൊവ്വാഴ്ച) സംസ്ഥാനത്ത് ഹർത്താൽ ആചരിക്കും. ദളിത്-ആദിവാസി സംഘടനകളുടെ സംയുക്ത ആക്ഷൻ കൗൺസിലാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

രാവിലെ 6 മണി മുതൽ വൈകിട്ട് 6 മണിവരെ ഹർത്താൽ തുടരും. നിതിൻ രാജ് ആക്ഷൻ കൗൺസിൽ ഉൾപ്പെടെ അറുപതോളം ദളിത്-ആദിവാസി സംഘടനകൾ സമരത്തിൽ പങ്കാളികളാകും.
നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം അട്ടിമറിക്കപ്പെടുകയാണെന്നും കുറ്റക്കാരെ സംരക്ഷിക്കുകയാണെന്നും ആരോപിച്ചാണ് സംഘടനകൾ സമരം പ്രഖ്യാപിച്ചത്. സമരം ശക്തമാക്കുന്നതിനായി ഹർത്താൽ ബന്ദായി മാറുമെന്നും സ്വകാര്യ വാഹനങ്ങൾ തടയുമെന്നും ആക്ഷൻ കൗൺസിൽ മുന്നറിയിപ്പ് നൽകി.
അതേസമയം, പത്രം, പാൽ വിതരണങ്ങൾ, ആശുപത്രികൾ എന്നിവ ഉൾപ്പെടെയുള്ള അവശ്യ സേവനങ്ങളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.