
കൊളംബിയയിലെ മഗ്ദലീന നദീതടത്തിൽ കണ്ടെത്തിയ 80 ഹിപ്പോപൊട്ടാമസുകളെ കൊന്നൊടുക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറണമെന്ന് വൻതാരയുടെ സ്ഥാപകനായ അനന്ദ് അംബാനി കൊളംബിയൻ സർക്കാരിനോട് അഭ്യർത്ഥിച്ചു. ഇവയെ സുരക്ഷിതമായി പിടികൂടി ഗുജറാത്തിലെ വൻതാരയിലേക്ക് മാറ്റി അവിടെ ജീവിതകാലം മുഴുവൻ സംരക്ഷണം നൽകാൻ ആവശ്യമായ ശാസ്ത്രീയവും സാമ്പത്തികവുമായ മുഴുവൻ പിന്തുണയും നൽകാമെന്ന് അദ്ദേഹം അറിയിച്ചു.

ഇപ്പോൾ ഏകദേശം ഇരുന്നൂറോളം ഹിപ്പോകളാണ് ആ പ്രദേശത്ത് ഉള്ളത്. റിലയൻസ് ഇൻഡസ്ട്രീസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറുമായും വന്യജീവി സംരക്ഷണ കേന്ദ്രമായ വൻതാരയുടെ സ്ഥാപകനുമായ അനന്ത് അംബാനി, കൊളംബിയയുടെ പരിസ്ഥിതി-സുസ്ഥിര വികസന മന്ത്രിയായ ഐറിൻ വെലെസ് ടോറസ്യ്ക്ക് അയച്ച കത്തിലൂടെയാണ് ഈ അഭ്യർത്ഥന മുന്നോട്ട് വച്ചത്.
“ഈ 80 ഹിപ്പോപൊട്ടാമസുകൾ എവിടെ ജനിക്കണമെന്നതോ ഇപ്പോൾ അവർ നേരിടുന്ന സാഹചര്യങ്ങളോ അവയുടെ തിരഞ്ഞെടുപ്പല്ല. അവ ജീവൻ ഉള്ളവരും വികാരങ്ങളുള്ളവരുമാണ്. മാനുഷികമായൊരു പരിഹാരത്തിലൂടെ അവയെ രക്ഷിക്കാനാകുന്നുവെങ്കിൽ, അതിനായി ശ്രമിക്കുന്നത് നമ്മുടെ ഉത്തരവാദിത്തമാണ്,” എന്നാണ് അദ്ദേഹം കത്തിൽ വ്യക്തമാക്കിയത്.