You are currently viewing സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ സ്റ്റാലിന്റെ വസതിയിലെത്തി വിജയ്

സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ സ്റ്റാലിന്റെ വസതിയിലെത്തി വിജയ്

ചെന്നൈ: തമിഴ്നാട്ടിലെ പുതുതായി അധികാരമേറ്റ് മുഖ്യമന്ത്രിയായ സി. ജോസഫ് വിജയ് മുൻ മുഖ്യമന്ത്രി കൂടിയും ഡി.എം.കെ അധ്യക്ഷനുമായ എം. കെ. സ്റ്റാലിൻനെ ചെന്നൈയിലെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ചു. “ ഉപചാര സന്ദർശനം” എന്ന രീതിയിലാണ് കൂടിക്കാഴ്ച വിവരണം ലഭിച്ചിരിക്കുന്നത്.

കൂടിക്കാഴ്ചയുടെ ദൃശ്യങ്ങളിൽ വിജയ് സ്റ്റാലിനെയും മകൻ ഉദയനിധി സ്റ്റാലിൻനെയും ഹൃദയപൂർവം അഭിവാദ്യം ചെയ്യുന്നതും ഷാൾ അണിയിച്ച് ആദരിക്കുന്നതും പൂക്കൾ കൈമാറുന്നതും കൈകോർക്കലും ആലിംഗനവും ഉൾപ്പെടെയുള്ള സൗഹൃദ നിമിഷങ്ങളും കാണപ്പെട്ടു. വിജയ് സത്യപ്രതിജ്ഞ ചെയ്ത് ഒരു ദിവസം പിന്നിടുമ്പോഴാണ് കൂടിക്കാഴ്ച നടന്നത്. സംസ്ഥാന രാഷ്ട്രീയത്തിൽ നിർണായകമായ വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായാണ് ഈ സന്ദർശനം ശ്രദ്ധേയമായത്.

2026 ഏപ്രിലിൽ നടന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിയുടെ തമിഴക വെട്രി കഴകം 108 സീറ്റുകൾ നേടി ഏറ്റവും വലിയ കക്ഷിയായി ഉയർന്നിരുന്നു. ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പിൽ പുറത്തുനിന്നുള്ള പിന്തുണയോടെയാണ് ടി.വി.കെ സർക്കാർ രൂപീകരിച്ചത്. ഇതോടെ കഴിഞ്ഞ 59 വർഷമായി തമിഴ്നാട് രാഷ്ട്രീയത്തിൽ ആധിപത്യം പുലർത്തിയിരുന്ന ഡി.എം.കെ–എ.ഐ.എ.ഡി.എം.കെ മുന്നണികളുടെ പരമ്പരാഗത രാഷ്ട്രീയ അധിപത്യത്തിനും വിരാമമായി.

മുഖ്യമന്ത്രിയായ ശേഷമുള്ള വിജയിയുടെ ആദ്യ പ്രധാന രാഷ്ട്രീയ സൗഹൃദ സന്ദർശനങ്ങളിലൊന്നായ ഈ കൂടിക്കാഴ്ച തമിഴ്നാട്ടിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്കും വഴിവെച്ചിരിക്കുകയാണ്.

Leave a Reply