You are currently viewing വേളാങ്കണ്ണി തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീർത്ഥാടകർ സഞ്ചരിച്ച ട്രാവലർ വാഹനം അപകടത്തിൽപ്പെട്ടു

വേളാങ്കണ്ണി തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീർത്ഥാടകർ സഞ്ചരിച്ച ട്രാവലർ വാഹനം അപകടത്തിൽപ്പെട്ടു

പന്നിയാർകുട്ടി: വേളാങ്കണ്ണി തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീർത്ഥാടകർ സഞ്ചരിച്ച ട്രാവലർ വാഹനം അപകടത്തിൽപ്പെട്ടു. അപകടത്തിൽ ആർക്കും ഗുരുതര പരിക്കുകളില്ല.

ഇന്ന് രാവിലെ ഏകദേശം 6.30 ഓടെ വെള്ളത്തൂവൽ പന്നിയാർകുട്ടിക്ക് സമീപമാണ് അപകടമുണ്ടായത്. പുനലൂർ സ്വദേശികളായ തീർത്ഥാടകർ വേളാങ്കണ്ണി സന്ദർശനം കഴിഞ്ഞ് രാജാക്കാട് വഴി മടങ്ങുന്നതിനിടെയാണ് വാഹനം നിയന്ത്രണം വിട്ടത്.

നിയന്ത്രണം വിട്ട ട്രാവലർ ആദ്യം റോഡരികിലെ മൺതിട്ടയിൽ ഇടിച്ച ശേഷം റോഡിലേക്ക് മറിയുകയായിരുന്നുവെന്നാണ് വിവരം. വാഹനത്തിൽ 16 പേരുണ്ടായിരുന്നു. അപകടത്തിൽ യാത്രക്കാർക്ക് നിസാര പരിക്കുകൾ മാത്രമാണ് ഉണ്ടായത്.

അപകടത്തെ തുടർന്ന് ട്രാവലറിന്റെ മുൻഭാഗം പൂർണമായും തകർന്നു. നാട്ടുകാരും പോലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. വാഹനാപകടത്തെ തുടർന്ന് പ്രദേശത്ത് കുറച്ചുസമയം ഗതാഗത തടസ്സവും അനുഭവപ്പെട്ടു.

Leave a Reply