You are currently viewing അമുൽ പാലിന് ലിറ്ററിന് 2 രൂപ വർധന

അമുൽ പാലിന് ലിറ്ററിന് 2 രൂപ വർധന

ഗുജറാത്ത് സഹകരണ പാൽ മാർക്കറ്റിംഗ് ഫെഡറേഷന്റെ വിപണന ബ്രാൻഡായ അമുൽ രാജ്യത്തുടനീളമുള്ള എല്ലാ തരത്തിലുള്ള ഫ്രഷ് പാക്കറ്റ് പാലിനും ലിറ്ററിന് രണ്ട് രൂപ വീതം വില വർധിപ്പിച്ചു. പുതുക്കിയ നിരക്ക് മെയ് 14 മുതൽ പ്രാബല്യത്തിൽ വരും.

ഉൽപ്പാദന ചെലവിൽ ഉണ്ടായ വർധനവാണ് വില കൂട്ടാനുള്ള പ്രധാന കാരണമായി കമ്പനി പറയുന്നത്. കന്നുകാലി തീറ്റയുടെ വില ഏകദേശം 30 ശതമാനം ഉയർന്നതും പാക്കേജിംഗ് ഫിലിം, ഇന്ധനം തുടങ്ങിയവയുടെ ചെലവ് വർധിച്ചതും പാലിന്റെ വില ഉയർത്താൻ കാരണമായതായി അധികൃതർ അറിയിച്ചു. കൂടാതെ, പാലുൽപാദകരിൽ നിന്ന് പാൽ ശേഖരിക്കുന്നതിനുള്ള വാങ്ങൽ വില 3.7 ശതമാനം വർധിപ്പിച്ചതായും അറിയിച്ചു. ഏകദേശം ഒരു വർഷത്തിന് ശേഷമാണ് അമുൽ പാലിന്റെ വിലയിൽ മാറ്റം വരുത്തുന്നത്.

ദിവസേന പാൽ ഉപയോഗിക്കുന്നവരുടെ ചെലവ് വർദ്ധിക്കുമെങ്കിലും,കടുത്ത ചൂട് മൂലം പ്രതിസന്ധി നേരിടുന്ന 36 ലക്ഷം പാലുൽപാദക കർഷകർക്ക് ഈ വർധന പിന്തുണയാകുമെന്നുമാണ് കമ്പനി വിലയിരുത്തുന്നത്.

Leave a Reply