You are currently viewing ചാത്തന്നൂർ–കുണ്ടറ–ആലുവ ഫാസ്റ്റ് പാസഞ്ചർ ബസ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു

ചാത്തന്നൂർ–കുണ്ടറ–ആലുവ ഫാസ്റ്റ് പാസഞ്ചർ ബസ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു

കൊല്ലം: ചാത്തന്നൂർ – കുണ്ടറ – ചിറ്റുമല – ചീക്കൽ കടവ് – പാറയിൽ മുക്ക് – നെടിയവിള – ഏഴാംമൈൽ വഴി ആലുവയിലേക്ക് ആരംഭിച്ച പുതിയ ഫാസ്റ്റ് പാസഞ്ചർ ബസ് സർവീസ് ഉല്ലാസ് കോവൂർ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. ദീർഘകാലമായി ഈ പ്രദേശങ്ങളിലെ ജനങ്ങൾ ഉന്നയിച്ചിരുന്ന പ്രധാന യാത്രാ ആവശ്യത്തിനാണ് പുതിയ സർവീസിലൂടെ പരിഹാരമായിരിക്കുന്നത്.

വിദ്യാർത്ഥികൾക്കും ജോലി ആവശ്യങ്ങൾക്കായി ദിവസേന യാത്ര ചെയ്യുന്നവർക്കും വ്യാപാര മേഖലയുമായി ബന്ധപ്പെട്ട ആളുകൾക്കും സർവീസ് ഏറെ ആശ്വാസകരമാകുമെന്ന് എംഎൽഎ പറഞ്ഞു. ഗ്രാമീണ മേഖലകളെ പ്രധാന നഗരങ്ങളുമായി കൂടുതൽ കാര്യക്ഷമമായി ബന്ധിപ്പിക്കുന്ന ഈ സർവീസ് പൊതുഗതാഗത രംഗത്ത് വലിയ സഹായമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ജനങ്ങളുടെ യാത്രാ ദുരിതം കുറയ്ക്കാനും സമയലാഭം ഉറപ്പാക്കാനും പുതിയ ഫാസ്റ്റ് പാസഞ്ചർ സർവീസിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും എംഎൽഎ വ്യക്തമാക്കി. പുതിയ സർവീസ് ആരംഭിച്ചതോടെ മേഖലകളിലെ യാത്രാസൗകര്യങ്ങൾക്ക് കൂടുതൽ ശക്തിപകരുമെന്ന് നാട്ടുകാർ പ്രതികരിച്ചു.

Leave a Reply