You are currently viewing പന്തീരാങ്കാവിൽ 19കാരൻ വീട്ടിനകത്ത് മരിച്ച നിലയിൽ

പന്തീരാങ്കാവിൽ 19കാരൻ വീട്ടിനകത്ത് മരിച്ച നിലയിൽ

കോഴിക്കോട്: പന്തീരാങ്കാവ് പാറക്കുളം റോഡിലെ എടക്കാട്ടുപുറത്ത് പറമ്പിൽ മണാൽ കാർത്തിക് (19) വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം പുറത്തറിയുന്നത്.

രക്ഷിതാക്കൾ വീട്ടിലെത്തിയപ്പോഴാണ് കാർത്തിക്കിനെ കിടപ്പുമുറിയിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഒറ്റിക്കാട്ടൂരിലെ എഡബ്ല്യുഎച്ചിൽ ബിടെക് എഡി വിദ്യാർഥിയായിരുന്ന കാർത്തിക് റൈഫിൾ ഷൂട്ടിംഗ് രംഗത്ത് പരിശീലനം നടത്തിവരികയായിരുന്നു. വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.

മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇൻക്വസ്റ്റ്, പോസ്റ്റുമോർട്ടം നടപടികൾക്കും വിശദമായ അന്വേഷണത്തിനും ശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂവെന്ന് പന്തീരാങ്കാവ് പൊലീസ് അറിയിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം തുടരുകയാണ്.

Leave a Reply