
അജ്മാൻ: സന്ദർശക വിസയിൽ യുഎഇയിലെത്തിയ മലയാളി ഹൃദയാഘാതത്തെ തുടർന്ന് അജ്മാനിൽ മരിച്ചു. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ ബുധനൂർ ഇലഞ്ഞിമേൽ ശ്രീമന്ദിരത്തിൽ ഗിരീഷ് എസ്. പിള്ള (49) ആണ് മരണപ്പെട്ടത്.

ബെംഗളൂരുവിൽ ബാങ്ക് ഉദ്യോഗസ്ഥനായി ജോലി ചെയ്തിരുന്ന ഗിരീഷ് രണ്ട് മാസം മുൻപാണ് ബിസിനസ് ആവശ്യങ്ങൾക്കായി സന്ദർശക വിസയിൽ യുഎഇയിലെത്തിയത്. അജ്മാനിൽ കഴിയുന്നതിനിടെയാണ് ഹൃദയാഘാതം സംഭവിച്ചതെന്ന് ബന്ധുക്കൾ അറിയിച്ചു.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കുടുംബാംഗങ്ങളും സാമൂഹിക പ്രവർത്തകരും ഇന്ത്യൻ കോൺസുലേറ്റിന്റെ സഹായത്തോടെ മൃതദേഹം കേരളത്തിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
ഗിരീഷിന്റെ അപ്രതീക്ഷിത വിയോഗം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.