You are currently viewing സ്കൂൾ തുറക്കൽ; ടിപ്പർ വാഹനങ്ങളുടെ സമയക്രമം പ്രസിദ്ധീകരിച്ച് എംവിഡി

സ്കൂൾ തുറക്കൽ; ടിപ്പർ വാഹനങ്ങളുടെ സമയക്രമം പ്രസിദ്ധീകരിച്ച് എംവിഡി

തിരുവനന്തപുരം: പുതിയ അധ്യയന വർഷം ആരംഭിക്കുന്നതോടെ സംസ്ഥാനത്തെ റോഡുകളിൽ വിദ്യാർത്ഥികളുടെയും സ്കൂൾ വാഹനങ്ങളുടെയും തിരക്ക് വർധിക്കാനിരിക്കെ, അപകടസാധ്യത കുറയ്ക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനുമായി ടിപ്പർ വാഹനങ്ങൾക്ക് സമയ നിയന്ത്രണം ഏർപ്പെടുത്തി മോട്ടോർ വാഹന വകുപ്പ് (എംവിഡി). വിവിധ ജില്ലകളിലെ പ്രാദേശിക സാഹചര്യങ്ങൾ പരിഗണിച്ച് രാവിലെയും വൈകുന്നേരവും പീക്ക് സമയങ്ങളിൽ ടിപ്പർ വാഹനങ്ങളുടെ സർവീസിന് നിയന്ത്രണം തുടരുമെന്ന് വകുപ്പ് അറിയിച്ചു.

സ്കൂൾ സമയങ്ങളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുകയും വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് നിയന്ത്രണം നടപ്പാക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

തിരുവനന്തപുരം ജില്ലയിൽ രാവിലെ 8 മുതൽ 10 വരെയും, വൈകുന്നേരം 3 മുതൽ 4.30 വരെയും, കൊല്ലം രാവിലെ 8.30 മുതൽ 10 വരെയും വൈകുന്നേരം 3.30 മുതൽ 4.30 വരെയും ,പത്തനംതിട്ട രാവിലെ 8.30 മുതൽ 10 വരെയും വൈകുന്നേരം 3 മുതൽ 4.30 വരെയും, ആലപ്പുഴ രാവിലെ 8.30 മുതൽ 10 വരെയും വൈകുന്നേരം 3.30 മുതൽ 5 വരെയും, കോട്ടയം രാവിലെ 8.30 മുതൽ 9.30 വരെയും വൈകുന്നേരം 3.30 മുതൽ 4.30 വരെയും, ഇടുക്കി രാവിലെ 8.30 മുതൽ 10 വരെയും വൈകുന്നേരം 4 മുതൽ 5 വരെയും, എറണാകുളം രാവിലെ 8.30 മുതൽ 10 വരെയും വൈകുന്നേരം 4 മുതൽ 5 വരെയും, തൃശ്ശൂർ രാവിലെ 8 30 മുതൽ 10 വരെയും വൈകുന്നേരം 3.30 മുതൽ 5 വരെയും പാലക്കാട് രാവിലെ 8.30 മുതൽ 10 വരെയും വൈകുന്നേരം 3.30 മുതൽ 5 വരെയും, മലപ്പുറം രാവിലെ 8.30 മുതൽ 10 വരെയും വൈകുന്നേരം 3.30 മുതൽ 5 വരെയും, കോഴിക്കോട് രാവിലെ 8.30 മുതൽ 10 വരെയും വൈകുന്നേരം 3.30 മുതൽ 5 വരെയും, വയനാട് രാവിലെ 8.30 മുതൽ 10 വരെയും വൈകുന്നേരം 3.30 മുതൽ 5 വരെയും , കണ്ണൂർ രാവിലെ 8 മുതൽ 10 വരെയും വൈകുന്നേരം 4 മുതൽ 6 വരെയും കാസർഗോഡ് രാവിലെ 9 മുതൽ 10 വരെയും വൈകുന്നേരം 4 മുതൽ 5 വരെയും ആണ് നിയന്ത്രണം

സ്കൂൾ തുറക്കുന്ന ദിവസങ്ങളിൽ റോഡുകളിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ടിപ്പർ വാഹന ഡ്രൈവർമാർക്കും മറ്റ് വാഹനയാത്രികർക്കും എംവിഡി നിർദേശം നൽകി. നിശ്ചിത സമയങ്ങളിൽ നിയന്ത്രണം ലംഘിച്ച് സർവീസ് നടത്തുന്ന വാഹനങ്ങൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Leave a Reply