You are currently viewing ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് ആശുപത്രിയിൽ; 24 മണിക്കൂർ നിരീക്ഷണത്തിൽ

ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് ആശുപത്രിയിൽ; 24 മണിക്കൂർ നിരീക്ഷണത്തിൽ

ഇടുക്കി എംപിയും കോൺഗ്രസ് നേതാവുമായ ഡീൻ കുര്യാക്കോസിനെ ഉയർന്ന രക്തസമ്മർദ്ദവും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ഡൽഹിയിലെ റാം മനോഹർ ലോഹിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച രാത്രിയോടെയാണ് അദ്ദേഹത്തിന് പെട്ടെന്ന് ശാരീരിക അസ്വസ്ഥതയും രക്തസമ്മർദ്ദം ഉയരുകയും നെഞ്ചുവേദന അനുഭവപ്പെടുകയും ചെയ്തത്. തുടർന്ന് വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

വിദ്യാഭ്യാസ കാര്യങ്ങൾക്കായുള്ള പാർലമെന്ററി സമിതി യോഗത്തിൽ പങ്കെടുക്കുന്നതിനായാണ് ഡീൻ കുര്യാക്കോസ് ഡൽഹിയിലെത്തിയത്. ഔദ്യോഗിക പരിപാടികൾക്കിടെയാണ് അദ്ദേഹത്തിന് ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടതെന്നാണ് വിവരം.

ആശുപത്രി വൃത്തങ്ങൾ നൽകുന്ന വിവരങ്ങൾ പ്രകാരം നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം കൂടുതൽ പരിശോധനകൾക്കായി അദ്ദേഹത്തെ 24 മണിക്കൂർ നിരീക്ഷണത്തിൽ തുടരാൻ തീരുമാനിച്ചിട്ടുണ്ട്.

അതേസമയം, എംപിയുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആവശ്യമായ ചികിത്സയും നിരീക്ഷണവും തുടരുകയാണെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

Leave a Reply