You are currently viewing കണ്ണൂരിൽ കനത്ത മഴ മുന്നറിയിപ്പ്; നാളെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

കണ്ണൂരിൽ കനത്ത മഴ മുന്നറിയിപ്പ്; നാളെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

കണ്ണൂർ: കേന്ദ്ര കാലാവസ്ഥ വകുപ്പ് കണ്ണൂർ ജില്ലയിൽ തുടർച്ചയായി മൂന്ന് ദിവസത്തേക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂലൈ 1 (ബുധനാഴ്ച) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ജില്ലയിൽ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ വിദ്യാർഥികളുടെയും പൊതുജനങ്ങളുടെയും സുരക്ഷ മുൻനിർത്തിയാണ് തീരുമാനം.

മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ജലാശയങ്ങൾ, പുഴകൾ, മലഞ്ചെരിവുകൾ എന്നിവയ്ക്ക് സമീപം താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിക്കുന്ന മുന്നറിയിപ്പുകളും ജില്ലാ ഭരണകൂടത്തിന്റെ നിർദേശങ്ങളും പൊതുജനങ്ങൾ കൃത്യമായി പാലിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.

Leave a Reply