
കൊച്ചി: ഇരുചക്രവാഹനത്തിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട യുവാവ് മരിച്ചു. കൊച്ചിയിലെ ബാങ്ക് ജീവനക്കാരനും ചൊവ്വര കല്ലേലി ആൻറണിയുടെ മകനുമായ ആൽവിൻ ആൻറണി (24) ആണ് മരിച്ചത്.
വ്യാഴാഴ്ച വൈകിട്ട് ജോലി സ്ഥലത്ത് നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ആലുവയിൽ വച്ച് ആൽവിന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് സമീപത്തുള്ള കാരോത്തുകുഴി ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി.
ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് പിന്നീട് കളമശ്ശേരി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയ്ക്കിടെ ജീവൻ രക്ഷിക്കാനായില്ല.
സംഭവം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും വലിയ ദുഃഖമായി. മരണത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.