You are currently viewing സൗദി അറേബ്യയിൽ വാഹനാപകടം; റാന്നി സ്വദേശി മരിച്ചു

സൗദി അറേബ്യയിൽ വാഹനാപകടം; റാന്നി സ്വദേശി മരിച്ചു

റിയാദ്: സൗദി അറേബ്യയിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു. പത്തനംതിട്ട ജില്ലയിലെ റാന്നി പൂഭരണി സ്വദേശിയായ രാജേഷ് കുമാർ (42) ആണ് മരിച്ചത്. റിയാദ്-ദമ്മാം ഹൈവേയിലെ റുമാഹ് പ്രദേശത്ത് വെച്ചാണ് അപകടമുണ്ടായത്.

റിയാദിൽ ഹെവി വാഹന ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്ന രാജേഷ് കുമാർ, റിയാദിൽ നിന്ന് അൽ അഹ്സയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലേക്ക് ചരക്കുമായി പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് സൗദി പൊലീസിന്റെ പ്രാഥമിക നിഗമനം.

മണിയൻ നായരുടെയും മണിയമ്മയുടെയും മകനായ രാജേഷ് കുമാറിന്റെ അകാലവിയോഗം ബന്ധുക്കളെയും സുഹൃത്തുക്കളെയും ദുഃഖത്തിലാഴ്ത്തി.

ഭാര്യ: ദീപ.
മക്കൾ: പ്രണവ്, പൗർണമി.

മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കുടുംബത്തിനും ബന്ധുക്കൾക്കും പ്രവാസി സമൂഹവും വിവിധ സംഘടനകളും അനുശോചനം രേഖപ്പെടുത്തി.

Leave a Reply